തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ തലത്തിലെ ആർ.ശങ്കർ മേഖലാ സമ്മേളനം ചുമത്ര ശാഖയിൽ നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകി.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ.ആർ. പ്രസന്നകുമാർ, സരസൻ ടി.ജെ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സെക്രട്ടറി സൂര്യകിരൺ, വൈദീകസമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി, ചുമത്ര ശാഖ സെക്രട്ടറി കെ.എൻ.അനിരുദ്ധൻ, ശാഖ പ്രസിഡന്റ് എൻ.ആർ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയംഗം സജീഷ് കോട്ടയം പ്രഭാഷണം നടത്തി.