 
കലഞ്ഞൂർ: ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സിയുടെ പ്രഥമ ബാച്ച് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. 108 വർഷം പഴക്കമുള്ള വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായ ഫിലിപ്പ് ജോർജ്, കെ.ആർ ശ്രീവിദ്യ എന്നീ അദ്ധ്യാപകർ എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായി സേവനം ചെയ്യുന്നു. കേഡറ്റ് അശ്വിൻ എസ് കുമാർ പ്ലറ്റുൺ കമാണ്ടറായി പരേഡ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അർ.തുളസീധരൻപിള്ള അഭിവാദ്യം സ്വീകരിച്ചു. കൂടൽ എസ്.എച്ച്.ഒ, ജി. പുഷ്പകുമാർ സന്ദേശം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പിമണിയമ്മ, പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ്, പഞ്ചായത്തംഗങ്ങളായ ആശാസജി, രമാസുരേഷ്, പ്രിൻസിപ്പൽമാരായ എം.സക്കീന, എസ്.ലാലി, പ്രഥമാദ്ധ്യാപിക ടി.നിർമല, സി.പി.ഒമാരായ ഫിലിപ്പ് ജോർജ്, കെ.ആർ ശ്രീവിദ്യ, ഡ്രിൽ ഇൻസ്ട്രക്ടർ എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു.