 
പന്തളം: ജില്ലയിലെ മികച്ച സംഘടനയ്ക്കുള്ള നെഹ്രു യുവകേന്ദ്ര പുരസ്‌കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും ത്രീസ്റ്റാർ ഭാരവാഹികൾ ഏറ്റുവാങ്ങി. നെഹ്രു യുവകേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ സന്ദീപ് കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. ജില്ലാ അസി.കളക്ടർ സന്ദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ യുവജനക്ഷേമ ഓഫീസർ എസ്.ബി ബീന, വാർഡ് കൗൺസിലർ സിന്ധു അനിൽകുമാർ, ത്രീസ്റ്റാർ സെക്രട്ടറി പ്രമോദ് കണ്ണങ്കര, പ്രസി.നിബിൻ രവീന്ദ്രൻ ,വിനീത് വി എന്നിവർ പങ്കെടുത്തു. അവാർഡ് 25000 രൂപയും പുരസ്‌കാരവും ലഭിച്ചു.