തെങ്ങമം : തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ് നടത്തി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുശീലകുഞ്ഞമ്മകുറുപ്പ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആര്യ വിജയൻ,പള്ളിക്കൽ പഞ്ചായത്ത്‌ തോട്ടുവാ വാർഡ് മെമ്പർ രഞ്ജിനി കൃഷ്ണകുമാർ, അടൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച് ഒ.പ്രജീഷ് ടി.ഡി. പ്രിൻസിപ്പൽ,​ ബി.ബിന്ദു, ഹെഡ്മാസ്റ്റർ ടി.പി രാധാകൃഷ്ണൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. മാസ്റ്റർ അഞ്ജിത് ശങ്കർ പരേഡ് നയിച്ചു. സി.പി.ഒ മാരായ കെ.എസ് സുസ്മിത, ജിനിമോൾ വി, ഡി.ഐ സന്തോഷ്‌ എസ് ,സ്കൂൾ പി.ടി.എ പ്രസിഡന്റ്‌. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.