തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 4538 ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം പൊയ്ക ശാഖയുടെ പൊതുയോഗം നടത്തി. ശാഖാ പ്രസിഡന്റ് വിജീഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി, ശാഖാ സെക്രട്ടറി പി.കെ. സദാനന്ദപണിക്കർ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.