veena1
ആറൻമുള പൊലീസ് സ്റ്റേഷൻ മന്ത്രി വീണാജോർജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

ആറൻമുള: ആറന്മുളയിലെ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് ആറന്മുളയിൽ പൂർത്തീകരിച്ചത്.

ചടങ്ങിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, വാർഡ് അംഗം ശ്രീലേഖ, മുൻ എം.എൽ.എമാരായ എ.പത്മകുമാർ, മാലേത്ത് സരളാദേവി, കെ.സി. രാജഗോപാൽ, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷീനാരാജൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. സക്കറിയ, ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ബി. അജി തുടങ്ങിയവർ പങ്കെടുത്തു.