o

പത്തനംതിട്ട: വർദ്ധിച്ചുവരുന്ന യുദ്ധഭീഷണി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ സമാധാന സന്ദേശവുമായി ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക സമാധാന ഐക്യദാർഢ്യ സദസ് 10 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. മിഷൻ ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.