 
ചെങ്ങന്നൂർ: പരിസ്ഥിതി അനുമതി ഇല്ലാതെ അദിപമ്പ- വരട്ടാറിൽ നടത്തുന്ന അനധികൃത യന്ത്രവത്കൃത മണൽ ഖനനം നിറുത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കോടതിയിലേക്ക്. വരട്ടാർ-ആദി പമ്പ മണ്ണെടുപ്പുമായി ബന്ധപെട്ടു മുനിസിപ്പൽ കൗൺസിലറന്മാരായ ആയ മനീഷ് കീഴാമഠത്തിൽ, അർച്ചന കെ ഗോപി, മിനി സജൻ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ജനകീയ സമതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഹൈക്കോടതിയെ സമീപിക്കുവാൻ വിവിധ സംഘടന പ്രതിനിധികളേ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിച്ചു. മുൻ കൗൺസിലോർ പി.ആർ പ്രദീപ് കുമാർ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ജയേഷ് കുട്ടമത്ത്, ഗീത ജോസ്, വിനു ഏബ്രഹാം, എ.ജി അനിൽ കുമാർ, വിനു വി പിള്ള എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. മുൻ ജനപ്രധിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.