 
പത്തനംതിട്ട / തിരുവല്ല: മൂഴിയാർ, പുളിക്കീഴ് പൊലീസ് സ്‌റ്റേഷനുകളുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
മൂഴിയാർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നത് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം സർക്കാർ അനുവദിച്ച വസ്തുവിലാണ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി വിജയ് എസ് സാഖറേ, ഐ.ജി പി. പ്രകാശ്, ഡി.ഐ.ജി ആർ. നിശാന്തിനി എന്നിവർ പങ്കെടുത്തു. ഫലകം അനാച്ഛാദനം സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോന്നി ഡിവൈ.എസ്.പി കെ. ബൈജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, വാർഡ് അംഗം ശ്രീജ അനിൽ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ.ജി. സദാശിവൻ, അസോസിയേഷൻ ജില്ലാ ട്രഷറർ ആർ.സി. രാജേഷ്, മൂഴിയാർ എസ്.എച്ച്.ഒ കെ.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.
പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ആലുംതുരുത്തി മുത്താരമ്മൻകോവിലിനു എതിർവശത്ത് സർക്കാർ അനുവദിച്ച വസ്തുവിലാണ് നിർമ്മിക്കുന്നത്. അഡ്വ. മാത്യു ടി തോമസ് എം.എ.ൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, വാർഡ് അംഗം ഷാജി മാത്യു, രാഷ്ട്രീയ നേതാക്കളായ അഡ്വ.ആർ. സനൽ കുമാർ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. ഫ്രാൻസിസ് വി ആന്റണി, വിജയകുമാർ മണിപ്പുഴ, അഡ്വ. രതീഷ്, അലക്‌സ് മണപ്പുറം, സജി അലക്‌സ്, അഡ്വ. എം.ബി. നൈനാൻ, രാജു പുളിമ്പള്ളിൽ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത്, അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ടി.എൻ. അനീഷ്, പുളിക്കീഴ് എസ്.എച്ച്.ഒ ഇ.ഡി. ബിജു എന്നിവർ സംസാരിച്ചു.