hocky

പത്തനംതിട്ട : സംസ്ഥാന ജൂനിയർ വനിതാഹോക്കി ഫൈനലിൽ തിരുവനന്തപുരം ജേതാക്കളായി. എറണാകുളത്തെയാണ് (5-1) തിരുവനന്തപുരം തോൽപ്പിച്ചത്. തിരുവനന്തപുരത്തിനായി അനന്യ രണ്ടും, സമയ, ഗോപിക, അബിത എന്നിവർ ഓരോഗോളും നേടി. ഫാത്തിമ മെഹ്രിനാണ് എറണാകുളത്തിനായി ഗോൾ നേടിയത്. ലൂസേഴ്‌സ് ഫൈനലിൽ ആതിഥേയരായ പത്തനംതിട്ടയെ തോൽപ്പിച്ച് പാലക്കാട് മൂന്നാംസ്ഥാനം നേടി. പാലക്കാടിനായി പ്രസന്ന, അജിത എന്നിവരാണ് ഗോൾ നേടിയത്. സമ്മാനദാനം ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.