 
കോഴഞ്ചേരി: പുല്ലാട് ശിവപാർവതി ബാലികാസദനത്തിൽ വിശ്വഹിന്ദു പരിഷത്ത് ആരംഭിച്ച സൗജന്യ കമ്പ്യൂട്ടർ, തയ്യൽ പരിശീലനകേന്ദ്രത്തിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദൻ നിർവഹിച്ചു. തിരുവല്ലയിലെ ഷീലയുടെ വീടു നിർമ്മാണത്തിന്റെ അവസാന ഗഡുവും പന്തളം സ്വദേശി മായാദേവിയുടെ വീടിന്റെ പുനരുദ്ധാരണത്തിനായുള്ള ആദ്യഗഡുവും വിതരണന ചെയ്തു. അശോക് സിംഘാൾ കൗശൽ വികാസ കേന്ദ്രം എന്ന പേരിലാകും സംരംഭങ്ങൾ അറിയപ്പെടുക. ദിവസവും മൂന്ന് ബാച്ചുകളിലായാണ് പരിശീലനം.
വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ ആർ.വാസുദേവൻ നായർ, ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, വിഭാഗ് സെക്രട്ടറി പി.ആർ രാധാകൃഷണൻ, ആർ.എസ്.എസ് ജില്ലാ സഹസംഘചാലക് വിജയമോഹൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ലാ ട്രഷറർ രാജേഷ് കുമാർ, ബാലഗോകുലം മേഖല പ്രസിഡന്റ് ഗിരീഷ് ചിത്രശാല, തപസ്യ മേഖല പ്രസിഡന്റ് ഗോകുലൻ തുടങ്ങിയവർ സംസാരിച്ചു.