07-ulanadu

പന്തളം: ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ക്ഷേത്രത്തിലെ ദുർഗാദേവി​യുടെ ശ്രീകോവിലിനു ചുറ്റും ചുവർച്ചി​ത്രങ്ങൾ വരയ്ക്കുകയാണ്. പ്രകൃതിദത്തമായ നിറക്കൂട്ടുകളും അക്രി​ലി​ക് പെയിന്റും ഉപയോഗിച്ച് 20 ദിവസത്തിലധികമായി ചിത്രമെഴുത്ത് നടക്കുകയാണ്.
ആരാധനാമൂർത്തികളായ ദേവീമാരുടെയും അവരുടെ ജീവിതസന്ദർഭങ്ങളുമാണ് ചിത്രങ്ങളിൽ തെളി​യുന്നത്. വരകളുടെ കൃത്യത, വർണ്ണ സങ്കലനം, അലങ്കാരങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം വികാരാവിഷ്‌കാരത്തിലെ ശ്രദ്ധ ഇവയാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ വരയ്ക്കുന്ന ചുവർ ചിത്രങ്ങളുടെ പ്രത്യേകത എന്ന് ആർട്ടിസ്റ്റ് രാജ്യൂസ് കുളനട പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും 15 വർഷത്തിൽ അധികമായി ചുവർചിത്രങ്ങൾ വരയ്ക്കുന്ന രാജ്യൂസ് കുളനടയ്ക്ക് ഇത് വേറിട്ട അനുഭവം കൂടിയാണ്. ഇദ്ദേഹത്തിനൊപ്പം ചുവർച്ചിത്ര കലാകാരിയായ മുളക്കുഴ സ്വദേശി അനിതാ രഘുനാഥുമുണ്ട്.