പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടത്തിയ സമാധാന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എബി ടി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം ട്രഷറർ ജോജി പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫാ.സ്റ്റിനോ സ്റ്റാൻലി,ഫാ.ജിബു സി.ജോയി ഫാ.ജേക്കബ് കല്ലിച്ചെത്തു തുടങ്ങിയവർ സംസാരിച്ചു.