ചെങ്ങന്നൂർ: വിവിധ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാത്ഥികളുടെ സ്കൂൾ വാർഷികവും, കലോൽസവവും ഇന്ന് നടക്കും. രാവിലെ 11മുതൽ നടക്കുന്ന പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നാലാം വർഷത്തിലേക്ക് കടക്കുന്ന സ്കൂളിൽ 60 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും, സ്വയം തൊഴിൽ പരിശീലനവും നടത്തി വരുന്നു.