 
റാന്നി : പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തീയാടിക്കൽ സ്വദേശി പ്ലാങ്കമൺ വട്ടമലയിൽ വാടകയ്ക്കു താമസിക്കുന്ന ചെളിക്കുഴിയിൽ ബിജു - അന്നമ്മ ദമ്പതികളുടെ മകൻ വിപിൻ ബിജു (18)വാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടവിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകിട്ട് ആറോടെ ഇടപ്പാവൂർ പുത്തൂർ കടവിലായിരുന്നു അപകടം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാനെത്തി ഒഴുക്കിൽപെടുകയായിരുന്നു. സംസ്‌കാരം ഇന്ന്.