പത്തനംതിട്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു അനുശോചന സന്ദേശത്തിൽ പറഞ്ഞു. മത ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും ഇതര സമുദായങ്ങൾക്ക് സ്വീകാര്യനായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.