07-cpm-kalanjoor
സ്വീകരണയോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ : കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയും കോന്നി കാർഷിക ബാങ്ക് മുൻ ബോർഡ് മെമ്പറുമായിരുന്ന ആശാ ഉണ്ണികൃഷ്ണൻ, ഒന്നാംകുറ്റി 13ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഉത്തമൻ പിള്ള എന്നിവർ ഉൾപ്പെടെയുള്ള 10 കുടുംബങ്ങൾ സി.പി.എംൽ ചേർന്നു. സ്വീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം സുനോജ്.എസ് അദ്ധ്യക്ഷനായി. കഞ്ചോട് ബ്രാഞ്ച് സെക്രട്ടറി വിജയലക്ഷ്മി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.ബി.രാജീവ് കുമാർ, സി.പിഎം ഏരിയാ കമ്മിറ്റി അംഗം എസ്.രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനോജ്കുമാർ, ഡി.വൈ.എഫ്.ഐ.ജില്ലാകമ്മറ്റി അംഗം ഹരീഷ് മുകുന്ദ്,സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ജനാർദ്ദനൻ.എസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ശ്രീഹരി, സി.പി. എം ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവ്.ജെ എന്നിവർ സംസാരിച്ചു.