ചെങ്ങന്നൂർ: കേരളാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ സമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ചന്ദ്രൻ, ആർ.നവാസ്, ടി.എൻ.അനിൽകുമാർ, ശ്രീവർദ്ധനകുമാർ, ബിനു സെബാസ്റ്റ്യൻ, പി.ഡി സുനീഷ് കുമാർ, രാജപ്പൻ എന്നിവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി പി.എ ബാലൻ റിപ്പോർട് അവതരിപ്പിച്ചു. പുതുയ ഭാരവാഹികളായി എം.കെ.മനോജ്, (പ്രസിഡന്റ്) വർദ്ധനകുമാർ, അനിയൻ (വൈസ് പ്രസിഡന്റ്), പി.എ. ബാലൻ (സെക്രട്ടറി), രാജപ്പൻ ബി.എം.(ജോ. സെക്രട്ടറി), സജി.എം.ടി.(ജോ.സെക്ര.),ശ്രീജ എസ്.ശ്രീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.