കോന്നി: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്‌സവ കൊടിയേറ്റും പൊങ്കാലയും 12 ന് നടക്കും.ഇത്തവണ മലയാലപ്പുഴ പൊങ്കാല കൊവിഡ് മാനദണ്ഡനങ്ങൾ അനുസരിച്ച് പണ്ടാര അടുപ്പിൽ പൊങ്കാല നിവേദ്യം സമർപ്പിക്കുന്ന ചടങ്ങായി ചുരുക്കിയിട്ടുണ്ട്. 9 ന് തന്ത്രി അടിമുറ്റത്തു മഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നിപകരും. തിരുവിതാകൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ചരളേൽ ഭദ്രദീപം തെളിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പങ്കെടുക്കും. 10 മുതൽ പൊങ്കാല സമർപ്പണം. വൈകിട്ട് 6. 15 ന് സോപാനസംഗീതം, രാത്രി 7. 35 നും 8.35നും മദ്ധ്യേ തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കലാവേദി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗങ്ങളായ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ തുടങ്ങിയവർ പങ്കെടുക്കും. 8 മുതൽ ഭക്തിഗാനസുധ, 9 ന് പാഠകം,
13 ന് ഉച്ചയ്ക്ക് 2 ന് ഉത്സവബലി ദർശനം, 7 ന് ചാക്യാർകൂത്ത്, 8 .30 ന് ശ്രീഭൂതബലി, 8 ന് നൃത്തനൃത്യങ്ങൾ. 14 ന് 8 മുതൽ ഇരുപത്തിയഞ്ചു കലശം, പാഠകം, 2 ന് ഉത്സവബലി ദർശനം, 7 ന് ചാക്യാർകൂത്ത്, 8.30 മുതൽ ശ്രീഭൂതബലി .9 ന് ഭരതനാട്യം അരങ്ങേറ്റവും നൃത്തനൃത്യങ്ങളും. 15 ന് വൈകിട്ട് 4 ന് പറയൻതുള്ളൽ, 10 ന് മേജർസെറ്റ് കഥകളി. 16 ന് 4 ന് ഓട്ടൻതുള്ളൽ, 10 ന് മേജർസെറ്റ് കഥകളി. നല്ലൂർ കരയുടെ ഉത്സവദിവസമായ 17 ന് 3 ന് ശീതങ്കൻ തുള്ളൽ, 4 .30 ന് മലയാലപ്പുഴ പൂരം, 6. 30 ന് കാഴ്ച്ചശ്രീബലി, സേവ, പഞ്ചാരിമേളം, 9 ന് വിളക്കെഴുന്നെള്ളത്ത്. 7 . 30 ന് ആദ്ധ്യാത്മിക പ്രഭാഷണം, 10.30 ന് മെഗാഹിറ്റ് ഗാനമേള. ഇടനാട്ട് കരയുടെ ഉത്സവദിവസമായ 18 ന് വൈകിട്ട് 4 ന് പറയൻതുള്ളൽ, സ്‌പെഷ്യൽ പഞ്ചാരിമേളം, 9 ന് ശ്രീഭൂതബലി, ജീവിത എഴുന്നെള്ളത്ത്, വിളക്കെഴുന്നെള്ളത്ത്. , 7.30 ന് നൃത്തനൃത്യങ്ങൾ, 10. 30 ന് മെഗാഹിറ്റ് ഗാനമേള, ഏറം കരയുടെ ഉത്സവദിവസമായ 19 ന് 11 ന് കാവിൽ നൂറും പാലും, 4 ന് ഓട്ടൻതുള്ളൽ, 5 . 30 ന് സോപാനസംഗീതം, 6 : 30 ന് കാഴ്ച്ചശ്രീബലി, സേവ, 7 ന് കഥാപ്രസംഗം, , 9 ന് ശ്രീഭൂതബലി, 10. 30 ന് നാടൻപാട്ടരങ്ങ്,. താഴം കരയുടെ ഉത്സവദിവസമായ 20 ന് 3 ന് തുള്ളൽത്രയം, 4 മുതൽ സൗന്ദര്യ ലഹരി പാരായണം, 6 . 30 ന് കാഴ്ച്ചശ്രീബലി, സേവ, 9 ന് ശ്രീഭൂതബലി, നൃത്തനൃത്യങ്ങൾ, 10 .30 ന് കൊച്ചിൻ സൂപ്പർ സ്റ്റാർസ് മെഗാഷോ, 21 ന് 6 . 30 ന് സോപാനസംഗീതം, 9 . 30 ന് സംഗീതസദസ്, 9 ന്പള്ളിവേട്ട എഴുന്നെള്ളത്ത്. , 22 ന് 3 ന് ആനയൂട്ട്, 4 ന് ആറാട്ട് ഘോഷയാത്ര, 5 ന് നാദസ്വരകച്ചേരി, 7 . 30 ന് ഭജൻസ്, 10 ന് നൃത്തസംഗീതനാടകം. 10. 30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്, കൊടിയിറക്ക് , വലിയകാണിക്ക.