t-m-varghees
ടി.എം.വർഗ്ഗീസ്

ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ ടി.എം.വർഗ്ഗീസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻകാവ് നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും. പരേതൻ വളളംകുളം വാളമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശോശാമ്മ വർഗ്ഗീസ് മക്കൾ: തോമസ് വർഗ്ഗീസ്, സാബു വർഗ്ഗീസ്, സജൻ വർഗ്ഗീസ്, സുനിൽ വർഗ്ഗീസ്. മരുമക്കൾ: മറിയാമ്മ തോമസ് (കോയിപ്പുറം), ബിൻസി സാബു (തുമ്പമൺ), മിനി സജൻ (മുനിസിപ്പൽ കൗൺസിലർ), മിനി ചെറിയാൻ (പാണ്ടനാട് ).