ചെങ്ങന്നൂർ: പോളയിൽ കുടുംബക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയകളും വല്യച്ഛൻ, യക്ഷി, ബ്രഹ്മരക്ഷസ്, സർപ്പങ്ങൾ എന്നീ ദേവതകളുടെ പുനഃപ്രതിഷ്ഠാകർമം 18ന് രാവിലെ 9.44ന് നടക്കും. 12 മുതൽ സപ്തദിന ഭാഗവത പാരായണം. 13ന് മൃത്യുഞ്ജയഹനം, സുദർശന ഹോമം. 14ന് പിതൃസായൂജ്യപൂജ, 17ന് വൈകിട്ട് പ്രതിഷ്ഠാക്രിയകൾ തുടങ്ങും. ആചാര്യവരണം, പ്രാസാദശുദ്ധി, കലശപൂജ എന്നിവയുണ്ട്. 18ന് രാവിലെ 9.55നും 10.30നും മദ്ധ്യേ യോഗീശ്വരൻ, യക്ഷി, ബ്രഹ്മരക്ഷസ്, സർപ്പങ്ങൾ എന്നിവയുടെ പുനപ്രതിഷ്ഠ. നൂറുംപാലും, അന്നദാനം, രാത്രി സർപ്പബലി എന്നിവ നടക്കും. ചടങ്ങുകൾക്കു തന്ത്രി ചെറുമണ്ണില്ലം പ്രദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.