
പത്തനംതിട്ട: ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ഗ്രാന്റ് വിതരണം ഇന്ന് രാവിലെ 11 ന് നടക്കും. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ആർ. അജയകുമാർ, പാർത്ഥസാരഥി ആർ. പിള്ള, പ്രദീപ് ചെറുകോൽ തുടങ്ങിയവർ പങ്കെടുക്കും.