പന്തളം: തെക്കേക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ മന്നം നഗറിൽ സനിതാ അരവിന്ദാക്ഷൻ, പട്ട മുരുത്തേൽ, ജിജി ജോൺ, തടത്തിൽ എന്നിവരുടെ ഉടമസ്ഥതയിൽ തട്ടായി കിടക്കുന്ന വസ്തുവിലെ അടിക്കാടുകൾക്കും, ചെറുമരങ്ങൾക്കും തീ പിടിച്ചു.ഇന്നലെ രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂർ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു.അസി.സ്റ്റേഷൻ ഓഫീസർ കെ.സി.റെജി കുമാർ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്.ഷാനവാസ് രവി.രഞ്ജിത്ത്,സന്തോഷ്,സൂരജ്,അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.