പന്തളം: നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ആശുപത്രിയിൽ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷെഫാലി റോയിയുടെ മകൻ അതുൽ റോയ് (27) ആണ് മരിച്ചത്. 2 ആഴ്ച മുൻപ് ഇയാൾ ജോലിയ്ക്കായി പോകുംമ്പോൾ കുടശ്ശനാടിന് സമീപം വച്ചാണ് നായയുടെ കടിയേറ്റത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. ശനിയാഴ്ച് രാത്രി മരണം സംഭവിച്ചത്.