പത്തനംതിട്ട: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്രകാരി ഗ്രേസി ഫിലിപ്പിന്റെ ചിത്ര പ്രദർശനം ഇന്നു മുതൽ 10 വരെ വൈ. എം.സി.എ ഹാളിൽ നടക്കും. ഇന്ന് 10 ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. സുഗതപ്രമോദ് അദ്ധ്യക്ഷത വഹിക്കും. ഗീതാ ബക്ഷി, ഡോ.എം.എസ്.സുനിൽ,ആഷ എം.എസ് എന്നിവർ പ്രസംഗിക്കും.