കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.റ്റി.പി യുടെ പണികളിൽ ക്രമക്കേട് നടക്കുന്നതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വകയാർ മുതൽ കോന്നി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ കൃത്യമായ വീതി ഇല്ലാതെയാണ് റോഡ് പണി നടക്കുന്നത്. റോഡ് പണിയുടെ മറവിൽ വ്യാപക മണ്ണുകടത്ത്‌ നടക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം ആവശ്യപ്പെട്ടു.