 
അടൂർ: പത്തനംതിട്ട ജില്ലാ ക്ഷീര സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കന്നുകാലി പ്രദർശനം നാടൻ പശുക്കളുടെ സാന്നിദ്ധ്യംകൊണ്ട് കൗതുകമായി. സങ്കരയിനം പശുക്കൾക്ക് ഒപ്പം നാടൻ ഇനങ്ങളായ വെച്ചൂർ, കാസർഗോഡ് സ്വാർഫ്, പൂങ്കന്നൂർ എന്നീ ഇനങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. വെച്ചൂർ, കാസർഗോഡ് സ്വാർഫ് എന്നിവ കേരളത്തിന്റെ തനതായ നാടൻ ഇനങ്ങളും പൂങ്കന്നൂർ ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാടൻ ഇനവുമാണ്. തിരുപ്പതി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ് പൂങ്കന്നൂർ പശു. ലോകത്തിലെതന്നെ ഏറ്റവും ഉയരം കുറഞ്ഞ പശുക്കളാണ് പൂങ്കന്നൂർ, വെച്ചൂർ എന്നീ ഇനങ്ങൾ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രദർശനം സന്ദർശിച്ചു.
ലൈഫ് ലൈൻ ഹോസ്പിറ്റലിന് സമീപമുള്ള ഉള്ള വായനശാല ജംഗ്ഷനിലുളള
പ്രദർശന നഗറിൽ ക്ഷീരസംഗമം ജനറൽ കൺവീനർ എ.പി. ജയൻ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജിത്ത്, ഷൈലജ പുഷ്പൻ , ക്ഷീരസംഘം പ്രസിഡന്റുമാരായ മുണ്ടപ്പള്ളി തോമസ് , എം.എസ് സോമശേഖരൻ നായർ , ബി.രാജേഷ്, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു , അടൂർ ക്ഷീര വികസന ഓഫീസർ കെ. പ്രദീപ് കുമാർ , മേലൂട് ക്ഷീരസംഘം സെക്രട്ടറി അശ്വതി പി.എന്നിവർ പ്രസംഗിച്ചു. കന്നുകാലി പ്രദർശനത്തിൽ കറവപ്പശു വിഭാഗത്തിൽ സുധ, സുരേന്ദ്ര ഭവനം മേലൂട്, കിടാരി വിഭാഗത്തിൽ രാജേഷ് ശോഭാഭവനം തെങ്ങമം , കന്നുകുട്ടി വിഭാഗത്തിൽ വിനീതാകുമാരി, കരിംകുറ്റിക്കൽ മേലൂട് , നാടൻ പശു വിഭാഗത്തിൽ രാജേഷ് ശോഭാ ഭവനം,തെങ്ങമം എന്നിവർ ജേതാക്കളായി. ക്ഷീരസംഘം ജീവനക്കാർക്ക് വേണ്ടി നടത്തിയ ഡയറി ക്വിസ് മത്സരത്തിൽ കോയിപ്രം ബ്ലോക്കിൽ നിന്നുള്ള വത്സല, അനിതാ രാജൻ എന്നിവർ ജേതാക്കളായി.