1
കല്ലൂപ്പാറ കൺവെൻഷൻ സമാപന സന്ദേശം ഡോ. യൂഹാനോൻ മാർ ക്രിസ്റ്റോസ്റ്റമോസ് മെത്രാപ്പോലീത്താ നല്കുന്നു.

മല്ലപ്പള്ളി : സത്യാനന്തര യുഗത്തിൽ സത്യം, ധർമ്മം, നീതി എന്നീ ദൈവരാജ്യ മൂല്യങ്ങളുമായി ജീവിക്കുക എന്നതാണ് ആത്മീയ നിയോഗമെന്ന് ഡോ.യൂഹാനോൻ മാർ ക്രിസ്സോസ്റ്റമോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കല്ലൂപ്പാറ കൺവെൻഷൻ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മേൽപ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഫാ.വിനോദ് ജോർജിന് കൺവെൻഷൻ ആദരവറിയിച്ച് ഫാ.സി.കെ.കുര്യൻ പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഫാ.ജോൺ മാത്യം, സെക്രട്ടറി ഫാ.സാജു ജേക്കബ്, ഫാ.സി.കെ.കുര്യൻ, ഫാ.സ്റ്റാൻലി ജോൺസ്, ഫാ.വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.മഠത്തും ഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.