പ്രമാടം : യൂത്ത് കോൺഗ്രസ് പ്രമാടം മണ്ഡലം ഭാരവാഹികളായ പ്രവീൺ , പ്രേം കുമാർ എന്നിവരെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് പൂങ്കാവ്- വി.കോട്ടയം റോഡിൽ കുരിശിൻമൂട് ഭാഗത്താണ് സംഭവം. പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി. എൻ. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സോമശേഖരൻ നായർ, കൃഷ്ണകുമാർ, ഏബ്രഹാം സാമുവേൽ, രമാദേവി, ശ്രീകല എന്നിവർ പ്രസംഗിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.