പ്രമാടം : വി.കോട്ടയം മാളികപ്പുറത്ത് ഭഗവതിക്ഷേത്രത്തിൽ കാർത്തിക ഉത്സവം ഇന്ന് നടക്കും. രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 മുതൽ അൻപൊലി സമർപ്പണം, വൈകിട്ട് 3.30 ന് കിഴക്കോട്ട് എഴുന്നെള്ളിപ്പ്, ആറിന് ആറാട്ട് തിരിച്ചുവരവ്, കാഴ്ചശ്രീബലി, വലിയ കാണിക്ക, രാത്രി 10.30ന് നടനമഞ്ജരി, 12.30 ന് കളമെഴുതിപാട്ട്, ചിറമുഖത്ത് എഴുന്നെള്ളിപ്പ്, പുലർച്ചെ രണ്ടിന് വിളക്കിനെഴുന്നെള്ളത്ത്.