ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാദിനാചരണം ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി പ്രതിഭകളെയും വനിതകളായ ശാഖാ സെക്രട്ടറിമാരേയും ആദരിക്കലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും കരുതലും എന്ന ആശയ കൂട്ടായ്മയായ കനിവിന്റെ ലോഗോപ്രകാശനവും നടക്കും. രാവിലെ 10ന് സരസകവി മൂലൂർസ്മാരക ഹാളിൽ നടക്കുന്ന പരിപാടി എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. വനിതാദിന സന്ദേശവും ലോഗോപ്രകാശനവും എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ നിർവ്വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ കോ-ഓഡിനേറ്റർ ശ്രീകല സന്തോഷ് പ്രതിഭകളെ പരിചയപ്പെടുത്തും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി എന്നിവർ സംഘടനാ സന്ദേശം നൽകും. യൂണിയൻ അഡ്. കമ്മിറ്റി അംഗം അനിൽ കണ്ണാടി, വനിതാസംഘം ട്രഷറർ സുഷമരാജേന്ദ്രൻ, യൂണിയൻ വനിതാ സംഘം കമ്മിറ്റിഅംഗങ്ങളായ ശാന്തകുമാരി ടീച്ചർ, ശാലിനി ബിജു, സൗദാമിനി, ബിന്ദു മണിക്കുട്ടൻ, ലതികാ പ്രസാദ്, യൂണിയൻ വനിതാസംഘം കേന്ദ്രസമിതി പ്രതിനിധികളായ ഓമനാ ഭായ്, ശോഭന രാജേന്ദ്രൻ, ശ്രീദേവി ടോണി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സൈജു സോമൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. വനിതാസംഘം യൂണിയൻ കൺവീനർ റീനാ അനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി നന്ദിയും പറയും.