കോന്നി : എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 ന് കോന്നി 82-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ വച്ച് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. മുതിർന്ന വനിതാസംഘം പ്രവർത്തകരെ ആദരിക്കും .യോഗത്തിൽ ശാഖകളിലെ വനിത സംഘം പ്രവർത്തകർ പങ്കെടുക്കണമെന്ന് വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ അറിയിച്ചു.