bala
ബാലസംഘം യുദ്ധവിരുദ്ധ സദസ് സംസ്ഥാന ജോ.സെക്രട്ടറി അനന്ത ലക്ഷമി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: യുദ്ധം നിർത്തൂ ഞങ്ങൾക്ക് വേണ്ടത് ജീവിതമാണ് എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ചിൽഡ്രൻസ് പാർക്കിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനന്തലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാന്ദ്ര രഘു അദ്ധ്യക്ഷത വഹിച്ചു. സഡാക്കോ സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ 11ഏരിയാ കമ്മിറ്റികളിൽ നിന്ന് 300കുട്ടികൾ പരിപാടിയുടെ ഭാഗമായി വർണ ബലൂണുകൾ പറപ്പിച്ചും തെരുവോരത്ത് ചിത്രങ്ങൾ വരച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും സമാധാനത്തിന്റെ ആശയം അറിയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ, നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, ജില്ലാ വൈസ് പ്രസിഡണ്ട് അമൽ, സ്‌നേഹ, ജോയിന്റ് സെക്രട്ടറി അനന്തഗോപൻ, പി.ഷനു, ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട്, ചങ്ങാതി ജില്ലാ കോർഡിനേറ്റർ ഷാൻ ഗോപൻ, അക്കാദമി കമ്മിറ്റി അംഗം ഗോകുലേന്ദ്രൻ. എക്‌സിക്യൂട്ടീവ് അംഗം അജിമുഹമ്മദ്, ജയകൃഷ്ണൻ അടൂർ, ജില്ലാ സെക്രട്ടറി അഭിജിത്ത് സജീവ്, പത്തനംതിട്ട ഏരിയാ പ്രസിഡന്റ് കൂട്ടുകാരി സ്‌നേഹ എന്നിവർ സംസാരിച്ചു.