 
അയിരൂർ: അയിരൂർ കാഞ്ഞിറ്റുകര എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്.സ്‌കൂളിൽ പഠിക്കുന്ന സാമ്പത്തിക ശേഷി കുറഞ്ഞ സ്വന്തമായി വിട് ഇല്ലാത്ത ഒരുകുട്ടിക്ക് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായതിന്റെ രജത ജൂബിലി വർഷത്തിന്റെ സ്മരണാർത്ഥം 'ഒരു വിദ്യാലയം ഒരു വിട്' എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ അദ്ധ്യപകരും സ്‌കൂൾ ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നല്കുന്ന വീടിന്റെ കട്ടിളവയ്പ്പ് കോഴഞ്ചേരി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് സന്തോഷ്, അയിരൂർ 250-ാം ശാഖാ യോഗം പ്രസിഡന്റ് എ.കെ.പ്രസന്നകുമാർ വൈസ് പ്രസിഡന്റ് ബി.പ്രസാദ്, ശാഖാ യോഗം സെക്രട്ടറി സി.വി.സോമൻ ഭവന നിർമ്മാണ കമ്മറ്റി കൺവീനർ പ്രദീപ് കുമാർ സ്‌ക്കൂൾ അദ്ധ്യപകരായ എൻ.രഞ്ജിത്ത് എസ്.ശ്രീജ,ബീന ടി. രാജൻ, താര, കുമാരി പി.ബി.ആർദ്ര, രാജേഷ് എന്നിവർ പങ്കെടുത്തു.