പത്തനംതിട്ട: വനിതാദിനാചരണത്തോടനുബന്ധിച്ച് പ്രസ്‌ക്ലബ് സംഘടിപ്പിച്ച
ജനപ്രതിനിധികളുടെയും മാദ്ധ്യമപ്രവർത്തകരുടെയും സെമിനാർ ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി മോഡറേറ്ററായിരുന്നു.മാദ്ധ്യമപ്രവർത്തക ശ്രീദേവി നമ്പ്യാർ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, പത്തനംതിട്ട നഗരസഭാ കൗൺസിലർമാരായ റോസ്‌ലിൻ സന്തോഷ്, അനില അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധർ പ്രിയങ്ക പ്രതാപ്, , പന്തളം ബ്ലോക്ക് പഞ്ചായത്തംഗം അനില എസ്. നായർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്തംഗം കെ. ആശാ കുമാരി, കുളനട ഗ്രാമപഞ്ചായത്തംഗം ഐശ്വര്യ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. അലീന മരിയ അഗസ്റ്റിൻ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ നന്ദിയും പറഞ്ഞു.