grendha
ജില്ലാ ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ അടൂർ എസ്. എൻ. ഡി. പി യൂണിയൻ ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ :പത്തനംതിട്ട ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി .ജെ ആനന്ദൻ,​ ആർ. ഉണ്ണികൃഷ്ണപിള്ള, ആർ. തുളസീധരൻ പിള്ള, ഡി. സജി, പി. റ്റി. രാജപ്പൻ, എസ്. ഹരിദാസ്, രാജൻ വർഗീസ്, എം.എസ് ജോൺ, കെ.പി രാധാകൃഷ്ണൻ, മുണ്ടപ്പള്ളി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഡോ. എം .എ സിദ്ധിഖ് ക്ലാസ് നയിച്ചു