award
പ്രൊഫ.ജി. രാജശേഖരൻ നായർ

തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന കവിതാ ശിൽപശാല 11 മുതൽ 13 വരെ തിരുവല്ല ഡയറ്റിൽ നടക്കും. ഈ വർഷത്തെ കണ്ണശ പുരസ്കാരം കവിയും ഗ്രന്ഥകാരനുമായിരുന്ന അന്തരിച്ച പ്രൊഫ.ജി രാജശേഖരൻ നായർക്ക് മരണാനന്തര ബഹുമതിയായി നൽകും. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് മകൾ ഡോ.റാണി ആർ. നായർ ഏറ്റുവാങ്ങും. 11ന് രാവിലെ 10ന് സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ഡോ.കെ.പി മോഹനൻ കവിതാ ശിൽപശാല ഉദ്ഘാടനം ചെയ്യും.13ന് സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ശിൽപശാലയിൽ ഡോ.എം എം സിദ്ധിക്, ഡോ.മനോജ് കുറൂർ, കരിവള്ളൂർ മുരളി, വി.എസ്.ബിന്ദു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു, സെക്രട്ടറി പ്രഫ.കെ.വി.സുരേന്ദ്രനാഥ്, ട്രഷറർ പി.ആർ.മഹേഷ് കുമാർ, ഡയറക്ടർ ബോർഡംഗങ്ങളായ എം.പി. ഗോപാലകൃഷ്ണൻ, ഡി.ആത്മലാൽ, ക്യാമ്പ് ഡയറക്ടർ എ.ഗോകുലേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.