1
ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നല്കിയ സ്വീകരണയോഗം അഡ്വ. പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: നാനാസുഗന്ധികളായ പുഷ്പങ്ങളുള്ള സാഹിത്യ വൃക്ഷമാണ് എഴുമറ്റൂർ രാജരാജവർമ്മയെന്ന് അഡ്വ.പ്രമോദ്നാരായണൻ പറഞ്ഞു.ബാൽരാജ് സാഹിത്യ പുരസ്കാരം ലഭിച്ച ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് ജന്മനാട്ടിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകഥയായും ബാലസാഹിത്യമായും ജീവചരിത്രമായും ഭാഷാഗവേഷണമായും പൂത്തുലഞ്ഞു നിൽക്കുന്ന മഹാവൃക്ഷമാണദ്ദേഹം. അതിന്റ വേരുകൾ ഈ മണ്ണിലാണ് പടർന്നത് എന്നത് ഈ നാടിന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ സംസ്കാരത്തിന്റെ തിരുശേഷിപ്പായ പടയണിയുടെ നാടിന്റെ സംസ്കാരം ഉൾക്കൊള്ളുന്നതാണ് എഴുമറ്റൂരിന്റെ എഴുത്തിന്റെ ശക്തിയെന്ന് ചടങ്ങിൽ പുസ്തക പ്രകാശനം നടത്തിയ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള പറഞ്ഞു. സാഹിത്യ കാരിയും നിരൂപകയുമായ ശ്രീദേവി എസ്.കെ. എഴുമറ്റൂരിന്റെ സാഹിത്യ കൃതികളെ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അദ്ധ്യക്ഷത വഹിച്ചു. എ.വി.പ്രസന്നകുമാർ, എസ്.രവീന്ദ്രൻ, ആർ.കൃഷ്ണകുമാർ, ചന്ദ്രമോഹൻ, സോമരാജൻ നായർ, സിന്ധു , ഓമനക്കുട്ടപ്പണിക്കർ എന്നിവർ സംസാരിച്ചു.വിവിധ സംഘടനകളും സ്ഥാപനങ്ങളും രാജരാജവർമ്മയെ ചടങ്ങിൽ ആദരിച്ചു.