അടൂർ: റവന്യു വകുപ്പിന്റെ ഓഫീസുകൾ സ്മാർട്ട് ആക്കുകയും ഇ ഓഫീസ് ആക്കി മാറ്റുകയും ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സ്മാർട്ട് വില്ലേജുകളും, താലൂക്ക് ഓഫീസുകളും, റവന്യു ഡിവിഷൻ ഓഫീസുകളും ഇ - ഓഫീസ് ആക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടൂർ റവന്യൂ ഡിവിഷണൽ ഓഫീസ് 60 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച് ഇ ഓഫീസ് സംവിധാനം ഏർപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ കളക്ടർ ദിവ്യ എസ് അയ്യർ, നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ഏ.പി ജയൻ , സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.മനോജ്, എ ഡി.എംഅലക്സ്, ആർ.ഡി.ഒ തുളസിധരൻ പിള്ള , തഹസിൽദാർ ജോൺ സാം, അഡീഷണൽ തഹസിൽദാർ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.