മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് കുടുംബശ്രീ, സി.ഡി എസിന്റെ ആഭിമുഖ്യത്തിൽ സ്ത്രി ധനത്തിനെതിരായും , സ്ത്രീ പീഡനത്തിനെതിരെയും വിളംബര റാലിയും സിഗ്നേച്ചർ കാമ്പയിനും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഗീതാ ഷാജി അദ്ധ്യക്ഷത വഹിച്ചു.