k-rail
മുളക്കുഴ പഞ്ചായത്തിലെ കെ-റെയിൽ സർവ്വേ നിർത്തിവെക്കണമെന്നാവിശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

ചെങ്ങന്നൂർ: കെ -റെയിൽ പദ്ധതി ജനവിരുദ്ധമാണെന്നും, പഞ്ചായത്ത് ഭരണസമിതി മൗനം വെടിയണമെന്നും, മുളക്കുഴയിലെ സർവേനടപടികൾ നിറുത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തംഗങ്ങളായ പ്രമോദ് കാരയ്ക്കാട്, പി.പ്രിജിലിയ, പുഷ്പകുമാരി, സ്മിത വട്ടയത്തിൽ എന്നിവരാണ് ഉപരോധിച്ചത്. ഉപരോധം പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. ഉപരോധത്തിന് ഐക്യദാർഡ്യവുമായി ബി.ജെ.പി. ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജനറൽ സെക്രട്ടറി എം. മനീഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവ‌ർത്തകരും പങ്കെടുത്തു.