08-anganvadi
പൂഴിക്കാട് തവളംകുളം ഇരുപതാം ഡിവിഷനിലെ ചായക്കാരൻ പടി അങ്കണവാടിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം നഗരസഭ 20ാം ഡിവിഷനിൽ പൂഴിക്കാട് തെക്ക് ചായക്കാരൻപടിയിൽ പ്രവർത്തിച്ചു വരുന്ന അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സീനയുടെ അദ്ധ്യക്ഷതയിൽ നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ യു.രമ്യ, വികസന, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബെന്നി മാത്യു, രാധ വിജയകുമാർ, കൗൺസിലർമാരായ ശോഭനകുമാരി, സുനിതാവേണു, ഉഷാ മധു, പന്തളം മഹേഷ്, ആക്ഷൻ എയ്ഡ് പ്രതിനിധി ടി.എം.സത്യൻ, ഐ.സി.ഡി.എസ് ഓഫീസർ സിന്ധു ആർ, സൂപ്പർവൈസർമാരായ രാധാമണി, ശ്രീദേവി, ചെയർപേഴ്‌സൺ രാജലക്ഷ്മി വി, അംഗംരതി അജികുമാർ, ബിനോയ് പോളയ്ക്കൽ, പ്രൊഫ.ജോൺ മാത്യു, ശ്രീകാന്ത് കുറ്റിവിളയിൽ എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി കൺവീനർ ബാബു വർഗീസ് മുളമൂട്ടിൽ,അങ്കണവാടി വർക്കർ സതി എൻ എന്നിവർ സംസാരിച്ചു.