ചെങ്ങന്നൂർ: കേരളഗണക മഹാസഭ ചെറിയനാട് 35-ാം ഗണക രഞ്ജിനി ശാഖ വാർഷികവും, കുടുംബസംഗമവും നടത്തി. ജില്ലാ പ്രസിഡന്റ് ടി.സി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ജി.സജികുമാർ അദ്ധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് കെ.ജി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ഏഷ്യ പസഫിക്ക് മേഖലയിൽ ഓപ്പൺ സ്ട്രീറ്റ് മാപ്പിംഗിൽ അന്താരാഷ്ട്ര തലത്തിൽ എട്ടാം സ്ഥാനം നേടിയ പന്തളം ശാഖാംഗം നിഷാന്തിനെ താലൂക്ക് സെക്രട്ടറി ഡോ.അജിത് കുമാർ ആദരിച്ചു.ശാഖാ സെക്രട്ടറി ബി. അനിൽകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കലാപരിപാടികൾ നടത്തി. നിഷികാന്ത്, ഗോപിനാഥ്, പദ്മശ്രീ, ശ്രീകല എന്നിവർ സംസാരിച്ചു.