പന്തളം: ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായി പിച്ചളയിൽ പൊതിഞ്ഞ ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ഗണപതി ക്ഷേത്രം എന്നിവയുടെ സമർപ്പണം ഇന്ന് നടക്കും.വൈകിട്ട് 6നും 6.30നും മദ്ധ്യേ കൃഷ്ണന്റെയും രാധയുടെയും വേഷധാരികളായ 251 ൽ പരം ബാലികാ ബാലൻമാർ ഒരേ സമയം ക്ഷേത്ര സന്നിധിയിൽ നിലവിളക്ക് തെളിച്ച് ശ്രീകോവിലുകളുടെയും നമസ്‌ക്കാര മണ്ഡപത്തിന്റെയും സമർപ്പണം നടത്തുമെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് ഉളനാട് ഹരികുമാർ അറിയിച്ചു.