ചെങ്ങന്നൂർ: നാഷണൽ മെഗാ അദാലത്തിന്റെ ഭാഗമായി ഇന്നു മുതൽ 12 വരെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പെറ്റി കേസുകളിലെ പിഴ അടയ്ക്കാൻ സംവിധാനമൊരുക്കി. തുകയിലും ഗണ്യമായ ഇളവു അനുവദിക്കും. മുൻസിഫ് കോടതിയിലും, സബ് കോടതിയിലും തീർപ്പാകാതെ കിടന്ന കേസുകളും ചർച്ചയിലൂടെ പരിഹരിക്കും. ബി.എസ്.എൻ.എൽ, വൈദ്യുതി വകുപ്പ്, സിവിൽ സപ്ലൈസ്, മറ്റു സർക്കാർ വകുപ്പുകളിൽ നിന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളും അദാലത്തിൽ ഉൾപ്പെടുത്താം.