കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് വേണ്ടി പുതുതായി നിർമ്മിച്ച മാതൃക ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും, ഡോർമിറ്ററിയുടെയും എലിമുള്ളംപ്ലാക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബും 10ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ളോക്ക് പഞ്ചായത്ത് അംഗം എം.വി. അമ്പിളി, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പൻ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ, കോന്നി ഡി.എഫ്.ഒ കെ.എൻ. ശ്യാംമോഹൻലാൽ, റാന്നി ഡി.എഫ്. ഒ. പി.കെ.ജയകുമാർ ശർമ്മ, ഫ്ലയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ബിജുകൃഷ്‌ണൻ, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യുട്ടി ഡയറക്ടർ കെ.വി. ഹരികൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും.