 
തിരുവല്ല: സീനിയർ ചേംബർ ഇന്റർനാഷണൽ ഏരിയ എ പ്രതിഭാസംഗമം രാജ്യാന്തര ഡയറക്ടർ വി.ഭരത് ദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സീനിയർ ചേംബർ ദേശീയ ഉപാദ്ധ്യക്ഷൻ ജോസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് തോമസ് തെക്കേപുരക്കൽ, സാബു വർഗീസ്, ടി.സി.ദേവസ്യ, രാജൻ, കുഞ്ഞുകോശി പോൾ, ഡോ.സുരേഷ് കുമാർ, അഡ്വ.ജയൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.എക്സലൻസ് അവാർഡ് രവിവർമ തമ്പുരാന് സമ്മാനിച്ചു.വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ സീനിയർ ചേംബർ അംഗങ്ങളെ ആദരിച്ചു.