08-sob-paster-philipose
പാസ്റ്റർ ഫീലിപ്പോസ് മാത്യു

പുനലൂർ: വണ്ടിപ്പെരിയാർ തടത്തുകാലായിൽ പരേതനായ വാളാർടി കൊച്ചായന്റെ മകൻ പാസ്റ്റർ ഫീലിപ്പോസ് മാത്യു (73, കുഞ്ഞൂഞ്ഞുകുട്ടി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ചിന്റെ പ്ലാച്ചേരി സഭാ സെമിത്തേരിയിൽ. ഭാര്യ തങ്കമ്മ ഫിലിപ്പ് അണക്കര മാട്ടേൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ബിജു ടി. ഫിലിപ്പ് (ഐ. പി. സി. പെനിയേൽ), മേഴ്‌സി നോബിൾ, സൂസൻ പുന്നൂസ്. മരുമക്കൾ: ജെസി ബിജു (പൂങ്കുളഞ്ഞി), പാസ്റ്റർ നോബിൾ ജോസഫ് (കുണ്ടറ), പാസ്റ്റർ പുന്നൂസ് (തൊടുപുഴ).