തിരുവല്ല: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷൻ നടത്തുന്ന എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ കെ.സി.എ പ്രസിഡന്റ് സാജൻ വർഗീസ് മുക്കത്ത് ഉദ്ഘാടനം ചെയ്തു. കെ.സി.എ അംഗം സാജൻ വർഗീസ്, അസോസിയേഷൻ ട്രഷറർ പ്രമോദ് ഇളമൺ, മുരളി എന്നിവർ പ്രസംഗിച്ചു.