വെട്ടൂർ: ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് നാളെ കൊടിയേറും.
നാളെ മുതൽ 18 വരെ എല്ലാ ദിവസവും രാവിലെ 5ന് നിർമാല്യദർശനം, വൈകിട്ട് 6.30ന് ദീപക്കാഴ്ച. 11ന് രാത്രി 8ന് നൃത്താർച്ചന, രാത്രി 9 മുതൽ ആൾപ്പിണ്ടിയും വിളക്കെടുപ്പും. 13ന് രാത്രി 7.30ന് നന്മ ബീറ്റസ് ഓർക്കസ്ട്രയുടെ ഗാനസന്ധ്യ. 14ന് രാത്രി 7.30ന് പാലാ സൂപ്പർബീറ്റ്‌സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. 15ന് രാവിലെ 10 മുതൽ ആയില്യപൂജയും നൂറുംപാലും, രാത്രി 7ന് പടയണിക്കോലം എടുത്തുവരവ്, രാത്രി 8ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന നാടകം . രാത്രി 10 മുതൽ പടയണി. 16ന് രാത്രി 7ന് പടയണിക്കോലം എടുത്ത് വരവ്, 8ന് നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും. രാത്രി 10.30 മുതൽ പടയണി.
17ന് രാത്രി 7ന് പടയണിക്കോലം എടുത്തുവരവ്. 9 മുതൽ വെട്ടൂർ പൂരപ്പടയണി. 18ന് ഉത്രം ഉത്സവം, രാവിലെ 8.30ന് അന്നദാനം, വൈകിട്ട് 4ന് കെട്ടുകാഴ്ച, 5ന് വേലകളി, 7ന് കളമെഴുത്തും പാട്ടും, 8ന് തിരുവാതിര, 9.30ന് എഴുന്നള്ളത്തും നിറപറയും അൻപൊലി സമർപ്പണവും. രാത്രി 12.30 മുതൽ കോട്ടയും മെഗാബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് പാലയ്ക്കൽ, സെക്രട്ടറി ശ്രീജിത്ത് ചൈതന്യ, വൈസ് പ്രസിഡന്റ് ഡോ.നിബുലാൽ വെട്ടൂർ എന്നിവർ അറിയിച്ചു.